ഗോഹട്ടി: സുരക്ഷാ സേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗത്തിനു കൈമാറിയെന്നാരോപിച്ച് ആസാമിൽ ബിഹാർ സ്വദേശിയായ 31കാരനെ പൊലിസ് സ്പെഷൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു.
ഗോഹട്ടിയിലെ ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാളെ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കിഴക്കൻ ചമ്പാരൻ സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ചില രഹസ്യ രേഖകൾ എന്നിവയും പിടിച്ചെടുത്തു.